
Date : 2019-02-25 10:17:43
ഏഴ് പതിറ്റാണ്ട് പിന്നിട്ട മുസ്ലിം ലീഗിന് തറവാടായ മലപ്പുറത്ത് ഇപ്പോഴാണ് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു ഓഫിസ് തലയുയത്തി പിടിക്കുന്നത്.... എന്നോ ഇത്തരത്തിൽ ഇതുപോലെ ഒരുപാട് ഓഫീസുകൾക്ക് തറക്കല്ലിടാനും ഉത്ഘാടനം ചെയ്യാനും പാർട്ടിക്ക് സാധിക്കുമെങ്കിലും കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൂരയില്ലാത്തവർക്ക് പുര പണിതും, രോഗികൾക്കായി CH സെന്റർ നടത്തിയും, കുടിവെള്ള പദ്ധതികളും, റിലീഫ് പ്രവർത്തനങ്ങളിൽ സജീവമായും, പരിഭവങ്ങളും, പ്രയാസങ്ങളുമായി മുന്നിലെത്തുന്നവർക്കായി സാന്ത്വനം നൽകിയും കരുണയുടെ കരങ്ങളുമായി പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ സഹായഹസ്തങ്ങളാൽ വേറിട്ട് നിന്നു...... 10000 ൽ അധികം വീടുകൾ പാവപ്പെട്ടവർക്കായി പണിതു നൽകിയിട്ടാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി 24/02/2019 ഞായർ കാലത്ത് ഓഫീസ് ഉൽഘാടനം ചെയ്യപ്പെടാൻ പോകുന്നത്........ ലക്ഷ്യം ഒന്നുമാത്രം ആശ്വാസം നൽകുക............ .